Oddly News

വയറ്റിൽ മുഴ, ആശുപത്രിയിലെത്തി; മണിക്കൂറുകൾക്കകം കുഞ്ഞിന് ജന്മം നൽകി 41-കാരി! ഗർഭലക്ഷണങ്ങളില്ലാതെ അപൂർവ്വ പ്രസവം!

വയറ്റിൽ മുഴയാണെന്നു കരുതി ഡോക്ടറെ കാണാൻ ചെന്ന യുകെ സ്വദേശിനിയായ 41 കാരി താൻ ഗർഭിണിയാണെന്നറിഞ്ഞ് ഞെട്ടിപ്പോയെന്നും, മണിക്കൂറുകൾക്കകം അവർ പ്രസവിച്ചതായും ‘വെയ്ൽസ് ഓൺലൈൻ’ റിപ്പോർട്ട് ചെയ്യുന്നു. സാമ്മി എവൻസ് എന്ന സ്ത്രീയാണ് തന്റെ വാരിയെല്ലിന് സമീപം അസാധാരണമായ ഒരു മുഴ ശ്രദ്ധിച്ചത്. കഠിനമായ വ്യായാമം കാരണം പേശികൾക്ക് വലിഞ്ഞുമുറുക്കം സംഭവിച്ചതാകാം എന്നാണ് അവർ ആദ്യം കരുതിയത്. ഗർഭകാല ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ താൻ ഗർഭിണിയാണെന്ന ചിന്ത അവരുടെ മനസ്സിൽപോലും വന്നിരുന്നില്ല. ആർത്തവം നിലച്ചപ്പോൾ അവർ പെരിമെനോപോസ് (ആർത്തവവിരാമത്തിന് Read More…