രാത്രിയിൽ വീടിന്റെ ബാത്ത്റൂമിൽ ഏഴടി നീളമുള്ള മുതലയെ കണ്ട് കുടുംബം ഞെട്ടി. മഴക്കാലത്ത് ജനവാസ മേഖലകളിലേക്ക് മുതലകൾ ഇറങ്ങുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. ബാലഭായ് ചൗഹാൻ എന്നയാളുടെ വീടിന്റെ ബാത്ത്റൂമിലാണ് അർദ്ധരാത്രിയോടെ മുതലയെ കണ്ടെത്തിയത്. രാത്രിയിൽ വീടിന് പുറത്ത് നായ്ക്കൾ തുടർച്ചയായി കുരയ്ക്കുന്നത് കേട്ടാണ് ബാലഭായ് ഉണർന്നത്. കാര്യമന്തെന്നറിയാൻ പുറത്തിറങ്ങി ബാത്ത്റൂമിൽ പരിശോധിച്ച ഇദ്ദേഹം, അവിടെ ഭീമൻ മുതലയെ കണ്ട് അമ്പരന്നുപോയി. ഭയന്നുപോയ കുടുംബം മുതലയെ സ്വയം പുറത്താക്കാൻ Read More…

