റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്ത് നൽകി 19 കാരി. ഛത്തീസ്ഗഡിലെ സൂരജ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നെഹ്റു പാർക്കിൽ വച്ച് ഞായറാഴ്ച രാത്രി 8 മണിയോടെയാണ് രാധിക രാജ്വാഡെയെ കാമുകൻ റിതേഷ് (23) കഴുത്തിൽ കത്തികൊണ്ടു കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് ഇരയായ പെൺകുട്ടി പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. പാർക്കിൽ വച്ച് മറ്റൊരു യുവാവുമായി രാധിക സംസാരിക്കുന്നത് കണ്ടതാണ് റിതേഷിനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ രാധികയെ കത്തികൊണ്ട് Read More…

