തെലങ്കാനയിൽ റോഡപകടം സൃഷ്ടിച്ച് ഭർത്താവിനെ വധിക്കാൻ കാമുകനോട് ആവശ്യപ്പെടുന്ന ഭാര്യയുടെ സോഷ്യൽ മീഡിയ ചാറ്റുകൾ പുറത്തുവന്നു. ഭർത്താവിനെ കൊലപ്പെടുത്തിയില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും ഇതിലുണ്ട്. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ചാറ്റുകൾ കൈക്കലാക്കിയതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലുള്ള ചിലകോട് ഗ്രാമവാസിയായ ഗാഡെ രാജേശ്വർ റാവുവാണ് ഭാര്യ ഭവാനിക്കും കാമുകൻ സൈദുലുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസിനെ സമീപിച്ചത്. ഖമ്മത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ രാജേശ്വർ റാവു 2016-ലാണ് ഭവാനിയെ Read More…

