Crime

കൊലപാതകത്തിന് പിന്നാലെ ഒന്നിച്ചിരുന്ന് കളി കാണൽ; കേതന്റെ കൊലയാളികളായ സിയയുടെയും ചേതന്റെയും ദൃശ്യങ്ങൾ പോലീസിന്

ചേതനും സിയയും ഒരുമിച്ച് പ്രാദേശിക ക്രിക്കറ്റ് മത്സരം കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഇവർ ഒരുമിച്ചുള്ള ആദ്യത്തെ പരസ്യ ദൃശ്യം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. ‘മാർക്കറ്റ് യാർഡ് ഫ്രണ്ട്സ് ക്രിക്കറ്റ് ലീഗ്’ (MFCL) ടൂർണമെന്റിനിടയിലാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. സിയ കളി കണ്ട് പ്രോത്സാഹിപ്പിക്കുമ്പോൾ ചേതൻ അവളുടെ തോളിൽ കൈയിട്ട് ഇരുവരും അടുത്തടുത്തിരിക്കുന്നത് വീഡിയോയിൽ കാണാം. ഇവർ എങ്ങനെയാണ് പരിചയപ്പെട്ടതെന്ന് അന്വേഷിച്ചപ്പോൾ, സിയയുടെ സഹോദരനായ സാഹിൽ വഴിയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്ന് Read More…