മധ്യപ്രദേശിലെ ഛിന്ദ്വാരയിൽ കല്യാണവീട്ടിൽ ട്രാൻസ്‌ജെൻഡർമാരുടെ (കിന്നർ) വേഷം ധരിച്ചെത്തി പണം ആവശ്യപ്പെട്ട യുവാക്കളെ നാട്ടുകാർ കൈയോടെ പിടികൂടി മർദ്ദിച്ചു. ചടങ്ങിൽ വഞ്ചന കാണിച്ച ഇവരെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്യുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഛിന്ദ്വാര ജില്ലയിലെ പരാസിയ മേഖലയിലുള്ള ദർബായ് ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവാക്കളുടെ കള്ളത്തരം വെളിപ്പെട്ടതോടെ കല്യാണപ്പന്തലിൽ വലിയ രീതിയിലുള്ള ബഹളമാണുണ്ടായത്. അവിടെയുണ്ടായിരുന്ന സ്ത്രീകൾ ഇവരെ അടിക്കുകയും വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ചുറ്റും നിന്നവർ മൊബൈൽ ഫോണിൽ പകർത്തിയ Read More…

