Oddly News

ഇതൊക്കെയെന്ത്! ഭീമന്‍ ചീവീടിനെ കറുമുറെ കടിച്ചു തിന്നുന്ന യുവാവിന്റെ വൈറല്‍ വിഡിയോ

പാമ്പുകളെയും പ്രാണികളെയുമൊക്കെ ഭക്ഷണമാക്കി കഴിക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യക്കാരെപ്പറ്റി നിങ്ങള്‍ക്കറിയില്ലേ? ഇവ ആസ്വദിച്ച് കഴിക്കുന്ന വീഡിയോ പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ അടുത്തിടെ വൈറലായിട്ടുണ്ട്. തായ് – ചൈനീസ് കണ്ടന്റ് ക്രിയേറ്ററായ സോണ്‍സെര്‍ണ്‍ ലിനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു സ്‌നാക്ക് വെന്റിങ് മിഷീനില്‍ നിന്നും എടുത്ത ഭീമന്‍ ചീവിടുകളെ കറുമുറ കഴിക്കുന്നതായും വീഡിയോയിൽ കാണാം. മൂന്ന് ചീവിടുകളെ ഇയാള്‍ ഒരു കുപ്പിയില്‍ നിന്നും പുറത്തേക്ക് ഇടുന്നു. അവയില്‍ ഒന്നിനെയാണ് കഴിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് Read More…