വെറും 300 രൂപയുടെ ഒരു ചെറിയ ഓവനിൽ നിന്ന് തുടങ്ങിയ യാത്രയാണ് പിന്നീട് 7,400 കോടി രൂപ മൂല്യമുള്ള ഒരു വൻകിട ഭക്ഷ്യ ഉൽപ്പന്ന കമ്പനിയായി വളർന്നത്. 1970-കളിൽ പഞ്ചാബിലെ ലുധിയാനയിലുള്ള തന്റെ വീട്ടിൽ വെച്ച് രജ്നി ബക്‌തർ ഐസ്‌ക്രീമുകൾ, കേക്കുകൾ, കുക്കികൾ, ബണ്ണുകൾ എന്നിവ ഉണ്ടാക്കാൻ തുടങ്ങി. ഇതിനായി അവർ നടത്തിയ ആദ്യത്തെ വലിയ നിക്ഷേപം 300 രൂപയുടെ ഒരു ചെറിയ ഓവനായിരുന്നു. ഒരു ഹോബിയായി തുടങ്ങിയ ഈ സംരംഭത്തിന് പെട്ടെന്നുതന്നെ മികച്ച പ്രതികരണങ്ങൾ ലഭിച്ചു. Read More…

