Featured Good News

അലക്കാൻ മത്രമല്ല, തുണി മടക്കാനും യന്ത്രം റെഡി; വിദ്യാർത്ഥിയുടെ ‘അടിപൊളി’ കണ്ടുപിടുത്തം വൈറലാകുന്നു- വീഡിയോ

ഒരു വിദ്യാർത്ഥി സ്വന്തമായി നിർമ്മിച്ച തുണി മടക്കുന്ന യന്ത്രത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്കൂൾ യൂണിഫോം ധരിച്ച ഒരു കൊച്ചു മിടുക്കൻ വളരെ ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് തുണികൾ വേഗത്തിൽ മടക്കുന്നത് എങ്ങനെയെന്ന് ഈ വീഡിയോയിലൂടെ കാണിച്ചുതരുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോയിലെ യന്ത്രം നിർമ്മിച്ചിരിക്കുന്നത് നിരപ്പായ ബോർഡുകളും ഹിഞ്ചുകളും ലിവർ മെക്കാനിസവും ഉപയോഗിച്ചാണ്. ഈ ഉപകരണത്തിന് ഇടത്, വലത്, താഴെ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണുള്ളത്. ഓരോ ഭാഗങ്ങളും കൃത്യമായ ക്രമത്തിൽ ചലിപ്പിക്കുമ്പോൾ തുണികൾ കൃത്യമായി Read More…