ജിം പരിശീലനവുമായും കായികതാരങ്ങളുടെ വ്യായാമങ്ങളുമായുമാണ് ക്രിയേറ്റിൻ എന്ന പോഷകവും കാലങ്ങളായി ബന്ധപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിന്റെ പ്രയോജനങ്ങൾ ലഭിക്കാൻ വ്യായാമം നിർബന്ധമില്ലെന്ന പുതിയ കണ്ടെത്തലുമായി എത്തിയ പുതിയൊരു പഠനം മുൻധാരണകളെ തിരുത്തുന്നു. ജേണൽ ഓഫ് ദി ഇന്റർനാഷണൽ സൊസൈറ്റി ഓഫ് സ്പോർട്സ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 12 ആഴ്ച പ്രായപൂർത്തിയായ ആരോഗ്യമുള്ള വ്യക്തികൾ ക്രിയേറ്റിൻ കഴിച്ചപ്പോൾ വ്യായാമത്തിൽ ഏർപ്പെടാതെ തന്നെ അവരുടെ ശരീരത്തിലെ കൊഴുപ്പില്ലാത്ത പേശികളുടെ പിണ്ഡം (Lean tissue) വർദ്ധിക്കുകയും പേശീബലം മെച്ചപ്പെടുകയും ചെയ്തതായി കണ്ടെത്തി. 45-നും Read More…

