Crime

20,000 രൂപ വിലയുള്ള പശുവിനെ മോഷ്ടിച്ചു കാറില്‍ കടത്തി മൂന്നംഗ സംഘം ! സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വീട്ടിലെ തൊഴുത്തില്‍നിന്ന് പശുവിനെ ​മോഷ്ടിച്ച് കയറും പിടിച്ച് നാട്ടിലെ ഇടവഴികളിലൂടെ നടന്നുപോകുന്ന കള്ളന്മാരെ നാം സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ പശുവിനെ മോഷ്ടിച്ചുകൊണ്ടുപോകുന്നത് നടത്തിച്ചല്ല, ലോറിയിലോ പിക്കപ്പിലോ അല്ല. മറിച്ച് മാരുതി കാറിലാണ്. പിംപ്രി-ചിഞ്ച്‌വഡിലെ പിംപ്രി ഗാവ് വൈഭവ് നഗറിൽ നിന്നാണ് തിങ്കളാഴ്ച പുലർച്ചെ 20,000 രൂപയോളം വിലമതിക്കുന്ന പശുവിനെ മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂലൈ 28 ന് പുലർച്ചെ 1.45 ഓടെയാണ് മോഷണം നടന്നത്. അപരിചിതരായ മൂന്ന് പേർ പ്രദേശത്തെത്തി Read More…