അടുക്കളയിലെ ഔഷധരാജാവാണ് കൊത്തമല്ലി. മല്ലിയുടെ കായും ഇലയും ധാരാളമായി ഉപയോഗിക്കുന്നു. മല്ലിയിലയെ മല്ലിച്ചപ്പ് എന്ന് വിശേഷിപ്പിച്ച് ഉപയോഗിക്കുന്നു. കൊത്തമല്ലി അടങ്ങിയ ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ നീണ്ട നിര കാണുമ്പോഴാണ് ഈ ഔഷധരാജാവ് നിത്യവും നമ്മുടെ ആഹാരത്തില്‍ എത്തിച്ചേരുന്നതിന്റെ ഔന്നിത്യം മനസിലാക്കാനാവുക. ദഹനവ്യവസ്ഥയെ ബാധിക്കുന്ന എല്ലാരോഗങ്ങളിലും മല്ലിയിലയോ കായോ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഇലകള്‍ക്കും രക്തധമനികളെ സങ്കോചിപ്പിക്കുന്ന സ്വഭാവമുള്ളതിനാല്‍ രക്തം തുപ്പുക, അര്‍ശസ് മൂലമുള്ള രക്തം പോകല്‍ എന്നീ രോഗാവസ്ഥകള്‍ക്ക് പെട്ടെന്ന് ഫലം ലഭിക്കും. ഒന്നോ രണ്ടോ ഇല കടിച്ചു തിന്നുന്നത് Read More…

