Lifestyle

പാചകവാതകം: ഇ-കെ.വൈ.സി. ചെയ്‌തവര്‍ ഇനി ചെയ്യേണ്ട

ന്യൂഡല്‍ഹി: എല്‍.പി.ജി. ബയോമെട്രിക്‌ ആധാര്‍ ഓതന്റിക്കേഷന്‍ (ഇ-കെ.വൈ.സി) ചെയ്‌തവര്‍ ഇനി വീണ്ടും ചെയ്യേണ്ടതില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍. ഇ-കെ.വൈ.സി ചെയ്യണമെന്നത്‌ പുതിയ നിര്‍ദേശമല്ലെന്നും പെട്രോളിയം- പ്രകൃതി വാതക മന്ത്രാലയം. ഇതുവരെ ഇ-കെ.വൈ.സി. ചെയ്യാത്ത എല്‍.പി.ജി. ഉപയോക്‌താക്കള്‍ക്ക്‌ ഇ-കെ.വൈ.സി ബാധകമാണ്‌. പ്രധാനമന്ത്രി ഉജ്വല യോജന (പി.എം.യു.വൈ) ഇതര ഉപയോക്‌താക്കള്‍ മുമ്പ്‌ ഇ-കെ.വൈ.സി. ചെയ്‌തിട്ടുണ്ടെങ്കില്‍ വീണ്ടും ചെയ്യേണ്ടതില്ല. പി.എം.യു.വൈ. ഉപയോക്‌താക്കള്‍ എല്ലാ സാമ്പത്തിക വര്‍ഷത്തിലും ഒരിക്കല്‍ മാത്രമേ ഇ-കെ.വൈ.സി ചെയ്യേണ്ടതുള്ളൂ. അതും ഏഴു റീഫില്ലുകള്‍ക്ക്‌ ശേഷം 8, 9 റീഫില്ലുകള്‍ സബ്‌സിഡിയോടെ ലഭ്യമാക്കുന്നതിന്‌ Read More…

Movie News

പാചകവാതക പ്രതിസന്ധി; സെറ്റില്‍ ഭക്ഷണം നല്‍കാനാകില്ല, മലയാള സിനിമാ ചിത്രീകരണം നിലച്ചേക്കും

മുംബൈ: ഇറാന്‍-ഇസ്രയേല്‍, യു.എസ്. യുദ്ധത്തെത്തുടര്‍ന്നുണ്ടായ പാചകവാതക പ്രതിസന്ധി രാജ്യത്തെ സിനിമാ മേഖലയെയും ബാധിക്കുന്നു. സെറ്റുകളില്‍ ഭക്ഷണം നല്‍കുന്നത് പ്രതിസന്ധിയിലായതോടെ പല ചിത്രങ്ങളുടെയും ചിത്രീകരണവും മുടങ്ങുന്ന സ്ഥിതിയാണ്. മലയാളത്തില്‍ മാത്രം 18 സിനിമകളുടെ ചിത്രീകരണമാണ് പ്രതിസന്ധിയിലായത്. അഞ്ചു കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. വാണിജ്യസിലിണ്ടര്‍ വിതരണം നിര്‍ത്തിയത് ഹോട്ടലുകളെയും കാന്റീനുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. പലയിടത്തും ഹോട്ടലുകള്‍ അടച്ചിട്ടിരിക്കുകയാണ്.ഈ പ്രതിസന്ധി സിനിമാ സെറ്റുകളെ പൂര്‍ണമായി നിശ്ചലമാക്കിയിട്ടില്ലെങ്കിലും അണിയറപ്രവര്‍ത്തകരുടെ ഭക്ഷണത്തെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ഏകദേശം 18 സിനിമകളുടെ ചിത്രീകരണത്തെ ഇത് Read More…