ചെന്നൈ ∙ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ബിരിയാണി കഴിക്കുന്ന ഗണപതിയുടെ ചിത്രം വച്ച് പരസ്യം നൽകിയത് വൻ വിവാദത്തിലേക്ക്. സംഭവത്തിൽ ബിരിയാണി കടയുടമയായ ജയന്തിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ദൈവത്തിന്റെ ചിത്രത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് സെൽവരാജ് എന്നയാൾ നൽകിയ പരാതിയിലാണ് കടയ്ക്ക് മുൻപിൽ ചിത്രം പ്രദർശിപ്പിച്ച ഉടമയ്ക്കെതിരെ പൊലീസ് നടപടിയെടുത്തത്. വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ വൻ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. തിരുവണ്ണാമലയിൽ 51,000 രുദ്രാക്ഷമണികൾ കൊണ്ടുള്ള ഗണപതി വിഗ്രഹം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഇതിനൊപ്പം കോയമ്പത്തൂരിൽ Read More…

