Lifestyle

യുപിഐ ഇടപാടുകൾ എന്നും സൗജന്യം; ആശ്വാസവാർത്തയുമായി കേന്ദ്രം, പക്ഷേ…

ന്യൂഡൽഹി: യുപിഐ വഴിയുള്ള ഇടപാടുകൾ ഉപയോക്താക്കൾക്ക് എന്നും സൗജന്യമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളും ഭൂരിഭാഗം വ്യാപാരി ഇടപാടുകളും യാതൊരു ചാർജുകളുമില്ലാതെ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം, യുപിഐയുടെ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒരു പരിധിക്ക് മുകളിലുള്ള ചില തെരഞ്ഞെടുത്ത വ്യാപാരി ഇടപാടുകൾക്ക് മാത്രം നാമമാത്രമായ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഭാവിയിൽ ഏർപ്പെടുത്തിയേക്കാം. പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്, 2007 ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കിയതിന് തൊട്ടടുത്ത ദിവസമാണ് Read More…