Oddly News

ഒരു മസാലദോശയ്ക്ക് ₹274, ചായയ്ക്ക് ₹74! ആശുപത്രിയിൽ വച്ച് കഴിച്ച പ്രാതലിന് 700 രൂപ; ബില്ല് കണ്ട് ഞെട്ടി ജനം

ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലുള്ള ഹൽദിറാംസ് ഔട്ട്‌ലെറ്റിൽ നിന്ന് പ്രഭാതഭക്ഷണം കഴിച്ചയാൾക്ക് 700 രൂപയിലേറെ ബില്ലായതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുന്നത്. ആശുപത്രികളിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ ഇതിനുമുമ്പും ഉയർന്നുവന്ന വിമർശനങ്ങൾ ഈ സംഭവത്തോടെ വീണ്ടും ശക്തമായിട്ടുണ്ട്. രോഗികൾക്കും കൂടെയുള്ളവർക്കും മറ്റ് വഴികളില്ലാത്തതിനാൽ ഇത്തരം കടകളിൽ നിന്ന് തന്നെ ഭക്ഷണം വാങ്ങേണ്ടി വരുന്നത് മുതലെടുക്കുകയാണെന്നാണ് പരാതി. സന്തോഷ് ഭാരത്വംശി എന്ന എക്സ് ഉപയോക്താവാണ് തനിക്ക് ലഭിച്ച ബില്ലിന്റെ പകർപ്പ് പങ്കുവെച്ചത്. രണ്ട് മസാല ദോശ, ഒരു Read More…