മാട്രിക്‌സും ജോണ്‍വിക്കുമെല്ലാം ഹോളിവുഡ് നടന്‍ കീനുറീവ്‌സിന് നല്‍കിക്കൊടുത്ത ആരാധക സ്‌നേഹം ചില്ലറയല്ല. ഇടയ്ക്ക് രാമായണത്തിന്റെ ഹോളിവുഡ് പതിപ്പില്‍ താരം ശ്രീരാമനായി എത്തുമെന്ന് വരെ കേട്ടിരുന്നു. എന്തായാലും അതിമാനുഷിക ചിത്രങ്ങളുടെ പട്ടികയില്‍ വരുന്ന കോണ്‍സ്റ്റന്റൈന്റെ ആരാധകര്‍ക്ക് വീണ്ടുമൊരു സന്തോഷവാര്‍ത്ത വരികയാണ്. 2005ലെ അമാനുഷിക സൂപ്പര്‍ഹീറോ സിനിമയായ കോണ്‍സ്റ്റന്റൈന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഡിസി കോമിക്‌സ്, വെര്‍ട്ടിഗോ കോമിക്‌സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആദ്യ ഭാഗം ആസ്വദിച്ച സിനിമാപ്രേക്ഷകര്‍ക്ക് പുതിയ വിരുന്നുമായി താന്‍ മടങ്ങിവരുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഫ്രാന്‍സിസ് ലോറന്‍സ് Read More…