ന്യൂഡൽഹി: പരസ്പര സമ്മതത്തോടെ അവിവാഹിതരായ രണ്ട് മുതിർന്ന വ്യക്തികൾ തമ്മിൽ പുലർത്തുന്ന ശാരീരിക ബന്ധത്തിന്റെ പേരിൽ, അതിലൊരാൾ മോശം സ്വഭാവക്കാരനാണെന്ന് കരുതേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരമൊരു കേസിലുൾപ്പെട്ടു എന്ന കാരണത്താൽ തെലങ്കാനയിൽ പോലീസ് കോൺസ്റ്റബിൾ ഉദ്യോഗാർത്ഥിയുടെ ജോലി തടഞ്ഞുവെച്ച പോലീസ് റിക്രൂട്ട്‌മെന്റ് ബോർഡിന്റെ തീരുമാനം കോടതി റദ്ദാക്കി. 2014-ൽ രജിസ്റ്റർ ചെയ്ത ഒരു ക്രിമിനൽ കേസിന്റെ പേരിൽ തന്റെ പോലീസ് കോൺസ്റ്റബിൾ നിയമനം തടഞ്ഞത് ചോദ്യം ചെയ്ത് ഉദ്യോഗാർത്ഥി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ Read More…

