അഭയകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 17 ദിവസം പ്രായമുള്ള കുഞ്ഞിനെ നേപ്പാൾ വനിതാ, ശിശു, മുതിർന്ന പൗരക്ഷേമ മന്ത്രി സീത ബാദി മുലയൂട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. മന്ത്രിയുടെ ഈ കരുണാർദ്രമായ പ്രവൃത്തിയെ മാതൃത്വത്തിന്റെ ഉദാത്തമായ മാതൃകയെന്നാണ് ആളുകൾ വിശേഷിപ്പിക്കുന്നത്. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ബാൾ മന്ദിർ എന്ന അഭയകേന്ദ്രത്തിൽ നിന്ന് അധികൃതർ രക്ഷപ്പെടുത്തിയ 20-ഓളം കുഞ്ഞുങ്ങളിൽ ഒന്നായിരുന്നു ഈ പിഞ്ചുകുഞ്ഞ്. കനത്ത മഴയിൽ മലിനജലം കെട്ടിക്കിടന്ന കെട്ടിടത്തിനുള്ളിൽ, വൃത്തിഹീനമായ ഒരൊറ്റ മെത്തയിലാണ് 15 ദിവസം മുതൽ രണ്ട് Read More…

