Featured Good News

അയൽക്കാരുടെ മുന്നില്‍ നഗ്നയാക്കി ക്രൂരമർദനം, പീഡനങ്ങളെയും എറിഞ്ഞുടച്ചു; ഗ്ലാസ്‌ഗോയിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ ശർമിള

ഗ്ലാസ്‌ഗോയിലെ സ്കോട്സ്ടൗൺ അത്‌ലറ്റിക്സ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകുന്നേരം കാണികൾ ശ്വാസമടക്കിപ്പിടിച്ച നിമിഷം. ചെറുതായി വെട്ടി ഒതുക്കിയ മുടിയും നിശ്ചയദാർഢ്യം തുടിക്കുന്ന കണ്ണുകളുമായി ഒരു നാൽപതുകാരി തന്റെ കൈകളിലെ കരുത്ത് മുഴുവൻ ഇരുമ്പ് ഗോളത്തിലേക്ക് ആവാഹിച്ച് 9.81 മീറ്റർ ദൂരേക്ക് എറിഞ്ഞു. വനിതകളുടെ സീറ്റഡ് ഷോട്ട്പുട്ട് (F57) ഇനത്തിൽ ഇന്ത്യയുടെ ശർമിള ധങ്കർ സ്വർണം എറിഞ്ഞിട്ടപ്പോൾ കോമൺ‌വെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് ആദ്യമായി ഒരു സ്വർണ മെഡൽ ലഭിക്കുകയായിരുന്നു. ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മെഡലിനായുള്ള Read More…