ക്രിക്കറ്റ് കമന്ററി ബോക്സിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് രംഗത്തെത്തി. തനിക്കെതിരെ ‘വ്യക്തിപരമായ പരാമർശങ്ങൾ’ നടത്തിയവർക്കൊപ്പം ഇരുന്ന് ജോലി ചെയ്യാൻ താൽപ്പര്യമില്ലെന്നാണ് യുവരാജ് പറഞ്ഞത്. വിരമിച്ച ശേഷം സഹതാരങ്ങളിൽ പലരും കമന്ററിയിലേക്ക് തിരിഞ്ഞപ്പോഴും യുവരാജ് ഗോൾഫ് കളിക്കുന്നതിലും താരങ്ങളെ പരിശീലിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്റെ കളിയെക്കുറിച്ചല്ലാതെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയവരോട് തനിക്ക് ഇപ്പോഴും വിയോജിപ്പുണ്ടെന്നും അങ്ങനെയുള്ളവർക്കൊപ്പം ഇരിക്കാൻ ആഗ്രഹിക്കാത്തതാണ് കമന്ററിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം Read More…

