അൽ അമിറാത്തിൽ (ഒമാൻ) നടക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ വിജയിച്ചെങ്കിലും, കളിക്കിടെ പാക്ക് താരങ്ങൾക്ക് പറ്റിയ വൻ അബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിയുണർത്തുന്നത്. ഇന്ത്യൻ ഇന്നിങ്സിനിടെ വളരെ അനായാസമായ ഒരു ക്യാച്ച് പാക്കിസ്ഥാൻ താരങ്ങൾ കൈവിട്ടതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം തരംഗമായിക്കഴിഞ്ഞു. ഇന്ത്യൻ ഇന്നിങ്സിന്റെ 44-ാം ഓവറിൽ 9 വിക്കറ്റിന് 202 റൺസ് എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോഴായിരുന്നു ഈ സന്ദർഭം. മുഹമ്മദ് സയ്യാം എറിഞ്ഞ പന്ത് കാവ്യ Read More…

