രാവിലെ കോഫി ഉണ്ടാക്കിക്കഴിഞ്ഞാൽ പാഴ്വസ്തുവായി കരുതി കളയുന്ന ഉപയോഗിച്ച കാപ്പിപ്പൊടി (Used Coffee Grounds) വീടുകളിൽ പലതരത്തിൽ പ്രയോജനപ്പെടുത്താം. ഫ്രിഡ്ജിനുള്ളിൽ ചെറിയൊരു പാത്രത്തിൽ ഉണക്കിയ കാപ്പിപ്പൊടി വെക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന ഒരു മികച്ച വഴിയാണ്. ഉള്ളി, വെളുത്തുള്ളി, പഴകിയ ഭക്ഷണങ്ങൾ എന്നിവ ഫ്രിഡ്ജിൽ വെക്കുമ്പോൾ ഉണ്ടാകുന്ന അസുഖകരമായ മണം വലിച്ചെടുക്കാൻ കാപ്പിപ്പൊടിക്ക് കഴിവുണ്ട്. കാപ്പിപ്പൊടിയിലെ പ്രകൃതിദത്തമായ സുഗന്ധവും അതിന്റെ ഘടനയും വായുവിലെ ദുർഗന്ധത്തിന് കാരണമാകുന്ന കണികകളെ ആഗിരണം ചെയ്യുന്നു. ഫ്രിഡ്ജിൽ ഇത് ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. Read More…

