പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നത് തടയാൻ മൈസൂരു നഗരസഭ നടപ്പിലാക്കിയ വിചിത്രമായ പരീക്ഷണം പരാജയപ്പെട്ട വാർത്തയാണിപ്പോൾ ചർച്ചയാകുന്നത്. ആളുകൾ പതിവായി മൂത്രമൊഴിക്കുന്ന സ്ഥലങ്ങളിൽ വലിയ കണ്ണാടികൾ സ്ഥാപിച്ചായിരുന്നു അധികൃതരുടെ ഈ ‘മനശ്ശാസ്ത്ര’ നീക്കം. തങ്ങൾ ചെയ്യുന്ന പ്രവർത്തി സ്വന്തം കണ്ണാടിരൂപത്തിലൂടെ കാണുമ്പോൾ ഒരുതരം ലജ്ജ തോന്നുമെന്നും അതോടെ ഈ ശീലം മാറുമെന്നുമാണ് അധികൃതർ കരുതിയിരുന്നത്. ശുചിത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങളും ഈ മതിലുകളിൽ എഴുതിവെച്ചിരുന്നു. എന്നാൽ ഈ പരീക്ഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പദ്ധതിയെ വെല്ലുവിളിച്ചുകൊണ്ട് ഒരാൾ കണ്ണാടിക്ക് മുന്നിൽ മൂത്രമൊഴിക്കുന്ന ചിത്രം Read More…

