കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ വിദേശത്തേയ്‌ക്കു കടത്തി പെണ്‍വാണിഭം നടത്തിയ കേസില്‍ ഇരയായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നു. മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി ദിവസങ്ങളോളം തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നു യുവതി പറഞ്ഞു. നാട്ടിൽ നിന്ന് പറഞ്ഞ കാര്യങ്ങളല്ല അവിടെ ചെന്നപ്പോൾ സംഭവിച്ചതെന്നും അതൊരു വലിയ കെണിയായിരുന്നുവെന്നും യുവതി വ്യക്തമാക്കി. അവിടെ ഇതുപോലെ നിരവധി പെൺകുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെയെല്ലാം കള്ളിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാക്കിയാണ് നിർത്തിയിരിക്കുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. ഒരു ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട സിന്ധുവാണ് മേക്കപ്പ് ആർട്ടിസ്റ്റ് Read More…

