തൊടുപുഴ: മകനെ കാണാനും അവന് ഭക്ഷണം തയ്യാറാക്കി നൽകാനുമായി വീട്ടിലേക്കെത്തിയ റേച്ചലിന്റെ യാത്ര അവസാന യാത്രയായി മാറി. ഏക മകനെക്കുറിച്ചുള്ള ഓർമ്മകളുമായി മൈലാടുംപാറയിലെ വീട്ടിലെത്തിയ അമ്മയ്ക്ക് മണിക്കൂറുകൾക്കകം മകന്റെ കൈകൊണ്ട്തന്നെ ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. 63-കാരിയായ റേച്ചൽ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കത്തിലാണ് ഇപ്പോൾ നാട്. സംഭവത്തില്‍ മകന് ലിജോ (38) യെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരം മദ്യപനായ ലിജോ മദ്യലഹരിയിലായിരുന്നെന്നും മരക്കഷണം ഉപയോഗിച്ചാണു റെയ്ച്ചലിനെ ആക്രമിച്ചതെന്നും പോലീസ് പറയുന്നു. മുഖത്ത് ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. വൈകുന്നേരമായിട്ടും Read More…

