വീട്ടുജോലികൾ താൻ നോക്കാമെന്നും ഭാര്യ കുടുംബത്തിന്റെ പ്രധാന വരുമാനദാതാവാകണമെന്നും ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു ഇന്ത്യൻ യുവാവിന്റെ റെഡ്ഡിറ്റ് പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു മുഴുവൻ സമയ ഹോംമേക്കർ ആകാൻ ആഗ്രഹിക്കുന്നുവെന്നും, ഇന്ത്യൻ വിവാഹങ്ങളിൽ സാധാരണയായി കണ്ടുവരുന്ന പരമ്പരാഗത റോളുകൾ മാറ്റിമറിക്കാൻ തയ്യാറുള്ള ഒരു പങ്കാളിയെയാണ് താൻ തേടുന്നതെന്നും യുവാവ് പറയുന്നു. ഭാര്യയ്ക്ക് ഇഷ്ടമുള്ള ജോലിയോ ബിസിനസ്സോ കരിയറോ തിരഞ്ഞെടുക്കാമെന്നും, പാചകം, വീട് വൃത്തിയാക്കൽ, വസ്ത്രങ്ങൾ അലക്കൽ തുടങ്ങി എല്ലാ വീട്ടുജോലികളുടെയും ഉത്തരവാദിത്തം താൻ ഏറ്റെടുക്കാൻ തയ്യാറാണെന്നും Read More…

