Crime

പള്ളിയിലെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; ജാമ്യത്തിലിറങ്ങിയ പുരോഹിതനെതിരേ വീണ്ടും പോക്‌സോ കേസ്

മംഗളൂരു: പള്ളിയിൽ പ്രാർഥനയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ പുരോഹിതനെതിരേ വീണ്ടും പോക്‌സോ കേസ് ചുമത്തി. വലൻഷ്യ സെയിന്റ് വിൻസന്റ് ഫെറാർ പള്ളിയിലെ മുൻ വികാരി ഫാ. സൈപ്രിയാൻ പിന്റോയ്ക്കെതിരേയാണ് മംഗളൂരു വനിതാ പോലീസ് കേസെടുത്തത്. സമാന രീതിയിൽ പീഡനത്തിനിരയായ മറ്റൊരു കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പുതിയ നടപടി. ഉള്ളാൾ സെയ്‌ന്റ് സെബാസ്റ്റ്യൻ പള്ളിവികാരിയായിരിക്കെ ഞായറാഴ്ച കുർബാനയ്ക്കെത്തിയ 13 വയസ്സുകാരനെ സ്വന്തം മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പുതിയ കേസ്. Read More…