ന്യൂയോര്‍ക്ക്: ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു സംഭവം വെളിച്ചത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകം, സംഭവം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് പ്രസിദ്ധീകരിച്ചതാണ് നെറ്റിസണ്‍മാരെ അമ്പരപ്പിക്കുന്നത്. സെപ്റ്റംബര്‍ 10-ന് യൂട്ടാ വാലി സര്‍വകലാശാലയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മലയാളത്തില്‍ വന്‍ഹിറ്റായി മാറിയ ദൃശ്യം 2 സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ അമേരിക്കയിലെ കിര്‍ക്കിന്റെ കൊലപാതകത്തിലും വന്നിരിക്കുകയാണ്. പുസ്തകത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പലരും എക്‌സ് Read More…

