ചാല സ്വർണ്ണക്കവർച്ച കേസിൽ മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഫോർട്ട് പൊലീസ് പിടികൂടി. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം കവർന്ന കേസിലാണ് തൊട്ടടുത്തുള്ള ജ്വല്ലറി ഉടമയായ ജയറാം കസ്റ്റഡിയിലായത്. ബിസിനസ് രംഗത്തെ വൈരാഗ്യവും വളർച്ചയിലുള്ള അസൂയയുമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് അന്വേഷണ സംഘം അറിയിച്ചു. മുഖ്യസൂത്രധാരനായ സ്വർണ്ണ ഏജന്റ് അമൂലുമായി ജയറാമിന് സാമ്പത്തിക ഇടപാടുകളും ഫോൺ ബന്ധങ്ങളും ഉണ്ടായിരുന്നതിന്റെ കൃത്യമായ തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ്. നന്ദകുമാറിന്റെ ബിസിനസ് സാമ്പത്തികമായി തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കവർച്ച Read More…

