സൗദി അറേബ്യയിലെ മക്ക സന്ദർശനത്തിനിടെ നടി രാഖി സാവന്ത് വലിയ ജനക്കൂട്ടത്തിന് നടുവിൽപ്പെട്ടു. നേപ്പാളിലെ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്കായി പ്രാർത്ഥിക്കാനാണ് രാഖി ഫാത്തിമ എന്ന പേര് ഉപയോഗിക്കുന്ന രാഖി സാവന്ത് പുണ്യഭൂമിയിലെത്തിയത്. തീർത്ഥാടകർക്ക് പ്രാർത്ഥനാ പായകൾ (മുസല്ല) വിതരണം ചെയ്യുന്നതിനിടെയാണ് നടിക്ക് ദുരനുഭവമുണ്ടായത്. പായകൾ വാങ്ങാനായി ആളുകൾ കൂട്ടത്തോടെ തള്ളിക്കയറിയതോടെ കാര്യങ്ങൾ നിയന്ത്രണാതീതമായി. എല്ലാവരോടും ശാന്തരാകാൻ അപേക്ഷിച്ച് രാഖി പ്രാർത്ഥനാ പായകൾ വിതരണം ചെയ്യാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അവരെ പൊതിയുകയായിരുന്നു. ഇതിനിടയിൽ ചിലർ രാഖിയുടെ ഹിജാബ് വലിച്ചതായും Read More…

