Crime

T.C. നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പ്രിന്‍സിപ്പാളിൻ്റെ മുന്നില്‍ വെച്ച് അധ്യാപകനെ വിദ്യാര്‍ത്ഥി കുത്തി

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുമായി (ടി.സി) ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് വിദ്യാർത്ഥി സ്കൂളിനുള്ളിൽ വെച്ച് അധ്യാപകനെ കുത്തിപ്പരിക്കേൽപ്പിച്ചു. കന്റോൺമെന്റ് മേഖലയിലെ ലിറ്റിൽ ഫ്ലവർ സ്കൂളിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് വിദ്യാർത്ഥിയും അധ്യാപകനും പ്രിൻസിപ്പലും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. പെട്ടെന്ന് പ്രകോപിതനായ വിദ്യാർത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ മൂവരും എഴുന്നേറ്റു. നിമിഷങ്ങൾക്കകം കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വിദ്യാർത്ഥി അധ്യാപകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. പരിക്കേറ്റ അധ്യാപകൻ പിന്നോട്ട് മാറുന്നതും മുറിക്കുള്ളിൽ Read More…