Oddly News

ഭൂചലനം ആദ്യം തിരിച്ചറിഞ്ഞത് പൂച്ചകളോ? പകച്ചുപോയ ദമ്പതികളുടെ വീഡിയോ വൈറൽ

ഗാഢനിദ്രയിലായിരുന്ന നാല് പൂച്ചകൾ ഭൂകമ്പം ഉണ്ടായപ്പോൾ കാണിച്ച രസകരമായ പ്രതികരണങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റൊമാനിയയിലെ ഗലാറ്റിയിലുള്ള (Galați) വീട്ടിൽ പെട്ടെന്നുണ്ടായ ഭൂചലനത്തിൽ വളർത്തുമൃഗങ്ങളും അവയുടെ ഉടമസ്ഥരും ഞെട്ടിയുണരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നിക്കോലെറ്റ മിരു-കോസ്മ (Nicoleta Miru-Cosma) പകർത്തിയ സിസിടിവി ദൃശ്യങ്ങളിൽ, ദമ്പതികളും അവരുടെ നാല് പൂച്ചകളും ശാന്തമായി ഉറങ്ങുമ്പോഴാണ് ഭൂകമ്പം ഉണ്ടാകുന്നത്. ഭൂചലനം തുടങ്ങിയതോടെ പെട്ടെന്നുള്ള കുലുക്കത്തിൽ എല്ലാവരും ഞെട്ടിയുണർന്നു. അപ്രതീക്ഷിതമായ ഈ ചലനത്തിൽ പൂച്ചകൾ പരിഭ്രാന്തരാകുന്നതും ആശയക്കുഴപ്പത്തിലാകുന്നതും വീഡിയോയിൽ കാണാം. ഉറക്കം തടസ്സപ്പെടുത്തിയത് എന്താണെന്ന് Read More…