മഴക്കാലത്ത് രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പലപ്പോഴും പരിഹാസങ്ങൾക്കും വലിയ പ്രതിഷേധങ്ങൾക്കും കാരണമാകാറുണ്ട്. ഇതിനിടയിലാണ് പ്രമുഖ വാഹന പ്ലാറ്റ്‌ഫോമായ ‘കാഴ്സ്24’ (Cars24). സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇന്റർനെറ്റിൽ വലിയ തരംഗമായി മാറിയത്. ഗുരുഗ്രാമിലെ വെള്ളക്കെട്ടുള്ള റോഡിൽ ബോട്ട് ഇറക്കിയതിന് തങ്ങൾക്ക് 50,000 രൂപയുടെ ഗതാഗത പിഴ ലഭിച്ചുവെന്ന കമ്പനിയുടെ വെളിപ്പെടുത്തലാണ് പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. കനത്ത മഴയിൽ വെള്ളം കയറിയ ഗുരുഗ്രാമിലെ റോഡിലൂടെ കമ്പനി ജീവനക്കാർ ബോട്ട് തുഴഞ്ഞു നീങ്ങുന്ന ദൃശ്യങ്ങൾ Read More…

