ആഫ്രിക്ക ആസ്ഥാനമായുള്ള ഒരു കമ്പനി ഐഐഎം കൊൽക്കത്തയിലെ വിദ്യാർത്ഥികൾക്ക് നൽകിയ വിചിത്രമായ തൊഴിൽ വാഗ്ദാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. പ്രതിവർഷം 80 ലക്ഷം രൂപയുടെ പാക്കേജാണ് കമ്പനി വാഗ്ദാനം ചെയ്തതെങ്കിലും അതിൽ പകുതി തുകയും ‘കിഡ്നാപ്പിംഗ് ഇൻഷുറൻസിനായി’ (തട്ടിക്കൊണ്ടുപോകൽ ഇൻഷുറൻസ്) മാറ്റിവെച്ചതാണ് എല്ലാവരെയും ഞെട്ടിച്ചത്. പ്രശസ്ത പോഡ്കാസ്റ്റർ കുശാൽ ലോധയാണ് സംരംഭകനായ അമൻ ദത്തർവാളുമായുള്ള സംഭാഷണത്തിനിടെ ഈ സംഭവം വെളിപ്പെടുത്തിയത്. കമ്പനി വാഗ്ദാനം ചെയ്ത 80 ലക്ഷത്തിൽ 40 ലക്ഷം രൂപ മാത്രമാണ് ശമ്പളമായി ലഭിക്കുക. Read More…

