ബാങ്കോക്കിലെ ചൈനാടൗണിൽ ബ്യാങ്ക്യാങ് സന്യാസിമഠത്തിന് സമീപമുള്ള ഗുവാന്യൻ ക്ഷേത്രത്തിലേക്ക് ഇലക്ട്രിക് കാർ ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ യാവോവരാട്ട് റോഡിലെ തിയാൻ ഫ ഫൗണ്ടേഷൻ വളപ്പിലുള്ള ക്ഷേത്രത്തിലായിരുന്നു അപകടം. ആൾക്കാർ പ്രാർത്ഥിച്ചുകൊണ്ടിരുന്ന സമയത്താണ് വാഹനം ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറിയത്. ഉയർന്ന രക്തസമ്മർദ്ദത്തിന് ചികിത്സയിലായിരുന്ന വയോധികനാണ് കാർ ഓടിച്ചിരുന്നതെന്നും, യാത്രയ്ക്കിടെ ഇയാൾക്ക് ബോധക്ഷയം സംഭവിച്ചതുമാണ് അപകടത്തിന് കാരണമായതെന്നും പോലീസ് അറിയിച്ചു. ഡ്രൈവർക്ക് ബോധം നഷ്ടപ്പെട്ടപ്പോൾ അബദ്ധത്തിൽ ആക്സിലറേറ്ററിൽ കാൽ അമരുകയും, വാഹനം പെട്ടെന്ന് മുന്നോട്ട് Read More…

