ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളില്‍ പെടുന്നതും മരണത്തിന്റെ കഥ പറയുന്നതുമായ ഫൈനല്‍ ഡെസ്റ്റിനേഷന്‍ സിനിമ കണ്ടിട്ടുണ്ടോ? ക്രൊയേഷ്യക്കാരന്‍ ഫ്രാനോ സെലാക്കിന്റെ കഥ ഈ സിനിമ ഓര്‍മ്മിപ്പിക്കുന്നു. തുടര്‍ച്ചയായി ഒന്നിനുപുറകെ ഒന്നായി അപകടങ്ങളുടെ ഒരു പരമ്പര നേരിട്ടിട്ടിട്ടും അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട സെലാക്കിന്റെ ജീവിതവും ഭാഗ്യവും നിങ്ങളെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണ്. ഒരു ജീവചരിത്രത്തേക്കാള്‍ ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ പോലെ തോന്നിക്കുന്ന ഒരു ക്രൊയേഷ്യന്‍ സംഗീത അധ്യാപകനാണ് സെലക്. പലരും ഭാഗ്യവാനായി കണക്കാക്കുമ്പോള്‍ മരണത്തോടടുത്ത ദുരന്തങ്ങളുമായുള്ള ഏറ്റുമുട്ടലുകള്‍ അദ്ദേഹത്തെ ഒരു ഇതിഹാസമാക്കി മാറ്റി. Read More…

