മദ്യ ലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് ലോട്ടറി തൊഴിലാളിയായ തങ്കരാജിൻ്റെ മരണം സംഭവിച്ചത്. കഴിഞ്ഞ 24 ന് വൈകീട്ടായിരുന്നു അപകടം. സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. രാത്രി എംസി റോഡിൽ നാട്ടകം കോളേജ് കവലയിലായിരുന്നു അപകടം. സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ അപകടമുണ്ടാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് Read More…
Tag: car accident
യുവതിയെ കാറപകടത്തിൽ നിന്ന് രക്ഷിക്കാൻ ചാടിവീണ് യുവാവ്, പിന്നാലെ ലൈംഗിക പീഡനത്തിന് കേസ് !
അതിവേഗത്തിൽ വന്ന കാറിൽ നിന്ന് ഒരു സ്ത്രീയെ രക്ഷിച്ച യുവാവിന് പിന്നീട് ലൈംഗിക പീഡനത്തിന് കേസ് നേരിടേണ്ടിവന്നു. ഇതിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നു. വിദേശത്തെ തിരിച്ചറിയാത്ത ഒരു നഗരത്തിൽ നടന്നുവെന്ന് കരുതുന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. വൈറൽ ക്ലിപ്പിൽ, ഒരു സ്ത്രീ ഹെഡ്‌ഫോൺ ധരിച്ച് ഫോണിൽ നോക്കി റോഡരികിലൂടെ നടക്കുന്നത് കാണാം. ചുറ്റുമുള്ളതിനെക്കുറിച്ച് അവർ ബോധവതിയായിരുന്നില്ല. അവർ നടപ്പാതയിൽ നിന്ന് റോഡ് മുറിച്ചുകടക്കാൻ തുടങ്ങുമ്പോൾ, ഒരു കാർ അതിവേഗത്തിൽ അടുത്തെത്തുന്നു.എതിർദിശയിൽ നടന്നുപോവുകയായിരുന്ന ഒരു Read More…
സണ്‍റൂഫിലൂടെ യാത്ര ആസ്വദിച്ച് കുട്ടി; തല ചെന്നിടിച്ചത് ഓവർഹെഡ് ബാരിയറിൽ; നടുക്കം- വീഡിയോ
ബെംഗളൂരുവിൽ ഓടുന്ന കാറിന്റെ സണ്‍റൂഫിലൂടെ എഴുന്നേറ്റു നിന്ന കുട്ടിയുടെ തല ഓവർഹെഡ് ബാരിയറിൽ ഇടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വാഹനങ്ങളുടെ സണ്‍റൂഫുകള്‍ അപകടത്തിന് കാരണമായേക്കാം എന്നത് മോട്ടോർ വാഹന വകുപ്പ് നിരന്തരം മുന്നറിയിപ്പ് നൽകുന്ന വിഷയങ്ങളിലൊന്നാണ്. വിഡിയോ വൈറലായതിന് പിന്നാലെ ആശങ്കയും മാതാപിതാക്കളുടെ അശ്രദ്ധയില്‍ വിമര്‍ശനവും ഉന്നയിച്ച് നെറ്റിസണ്‍സും രംഗത്തുണ്ട്. ബെംഗളൂരുവിലെ വിദ്യാരാണ്യപുരത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. തിരക്കേറിയ ഒരു റോഡിലൂടെ ഒരു ചുവപ്പ് എസ്.യു.വി. കടന്നുപോകുന്നതും അതിന്റെ സൺറൂഫിലൂടെ ഒരു കുട്ടി പുറത്തേക്ക് തലയിട്ട് നിൽക്കുന്നതും Read More…
വാഹനാപകടം, പിന്നീട് പ്രണയം, ഗര്‍ഭിണിയായപ്പോള്‍ വിവാഹവും; ചൈനീസ് ദമ്പതികള്‍ ഇന്റര്‍നെറ്റില്‍ ഹിറ്റ്
സിനിമാക്കഥ പോലെയാണ് എല്ലാം. ഒരു വാഹനാപകടം രണ്ടുപേരെ ഒരുമിപ്പിച്ചതിന്റെ അനേകം കഥകള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. ചൈനയിലെ 23 കാരിയായ പേരു വെളിപ്പെടുത്താത്ത സ്ത്രീയും 36 കാരനായ ബിസിനസുകാരന്‍ ലീയേയും ജീവിതത്തില്‍ ഒരുമിപ്പിച്ചത് ഒരു വാഹനാപകടമായിരുന്നു. ഫെബ്രുവരിയിലാണ് ഇവര്‍ വിവാഹിതരായത്. 2023 ഡിസംബറിലാണ് അവര്‍ പരസ്പരം ആദ്യമായി കണ്ടുമുട്ടിയത്. ഒരു അത്യാവശ്യകാര്യത്തിനായി അതിവേഗം പോകുമ്പോള്‍ ലീ ഓടിച്ചിരുന്ന കാര്‍ ഇലക്ട്രിക് സൈക്കിള്‍ ഓടിച്ചിരുന്ന അജ്ഞാത സ്ത്രീയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അയാള്‍ ഉടന്‍ തന്നെ കാറില്‍ നിന്നും ഇറങ്ങി അവളെ പരിശോധിച്ചു. Read More…
ഭാര്യമാരും മകളും വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താക്കന്മാരും മകനും കാറപകടത്തില്‍പെട്ട നിലയിലും; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ട്വിസ്റ്റ്
കൊല്‍ക്കത്ത: നഗരത്തെ ഞെട്ടിച്ചുകൊണ്ടു ഒരു വീട്ടില്‍ മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീകളുടെയും ഒരു പെണ്‍കുട്ടിയുടെയും മരണം ആത്മഹത്യയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ച രണ്ടു സ്ത്രീകളെയും അവരില്‍ ഒരാളുടെ മകളെയും ബുധനാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ മരണമടഞ്ഞ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും അവരില്‍ ഒരാളുടെ മകനും ഉള്‍പ്പെടെ മൂന്ന് പേരെ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈപാസിലെ ക്രോസിംഗിന് സമീപം പുലര്‍ച്ചെ 4 മണിയോടെ Read More…
മരിച്ചത് ഒരു തവണയല്ല, 3തവണ ; സ്വര്‍ഗ്ഗത്തില്‍ പോയി പിതാവിനെയും സഹോദരങ്ങളെയും കണ്ടു…!
27 വര്‍ഷം മുമ്പ് എട്ട് വയസ്സുള്ളപ്പോള്‍ മൂന്ന് തവണ ‘മരിച്ച’ ഒരാള്‍ ഇപ്പോള്‍ ആ നിമിഷങ്ങളില്‍ അനുഭവിച്ചതെല്ലാം പങ്കിടുന്നു. നോര്‍ത്ത് കരോലിനയിലെ പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ലാന്‍ഡനും മാതാപിതാക്കളും ദാരുണമായ കാര്‍ അപകടത്തില്‍പ്പെട്ടത്. ലാന്‍ഡന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. പക്ഷേ അതിന് മുമ്പ് താന്‍ മൂന്ന് തവണ മരിച്ചിരുന്നതായിട്ടാണ് അവകാശവാദം. മരണത്തിന് ശേഷം താന്‍ അപകടത്തില്‍ മരിച്ച തന്റെ പിതാവിനെയും ഒരിക്കലും ജനിക്കാന്‍ കഴിയാതെ പോയ തന്റെ പിതാവിന്റെ കൂട്ടുകാരനെയും രണ്ടു സഹോദരങ്ങളെയും കണ്ടതായും ഇയാള്‍ Read More…






