പൂജയ്ക്ക് ശേഷം പൂക്കളും മറ്റ് പ്രാർത്ഥനാസാമഗ്രികൾക്കൊപ്പം അറിയാതെ കനാലിലെറിഞ്ഞ 2 ലക്ഷം രൂപ സാഹസികമായി വീണ്ടെടുത്ത് അഗ്നിശമനസേന. ഗുജറാത്തിലെ സൂറത്തിലാണ് നാടിനെ അത്ഭുതപ്പെടുത്തിയ ഈ സംഭവം നടന്നത്. സൂറത്തിലെ പൂനാ റോഡ് പ്രദേശത്തെ നിജാനന്ദ് സൊസൈറ്റിയിൽ താമസിക്കുന്ന ലിംബ കുടുംബത്തിനാണ് ഈ അബദ്ധം പിണഞ്ഞത്. വീട്ടിൽ നടന്ന പൂജയ്ക്ക് ശേഷം പൂക്കളും മറ്റ് പ്രാർത്ഥനാസാമഗ്രികളും കനാലിൽ നിമജ്ജനം ചെയ്യുന്നതിനിടെയാണ് അശ്രദ്ധമായി പണമടങ്ങിയ ബാഗും വെള്ളത്തിലേക്ക് എറിഞ്ഞത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 2 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ അബദ്ധവശാൽ Read More…

