അങ്കമാലി: കാനഡയിലേക്കു തൊഴില്‍വിസ വാഗ്‌ദാനം ചെയ്‌ത് പുത്തന്‍കുരിശ് സ്വദേശികളായ ദമ്പതിമാരില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്‌റ്റില്‍. തൃപ്പൂണിത്തുറ സ്വദേശിനി കീര്‍ത്തന (35) ആണ് അറസ്‌റ്റിലായത്. കീര്‍ത്തനയുടെ ബന്ധു തൃശൂര്‍ സ്വദേശി പ്രതാപും (45) കേസില്‍ പ്രതിയാണ്. ദമ്പതിമാരായ ബേസിലും വീണാ വര്‍ഗീസുമാണ് തട്ടിപ്പിന് ഇരയായത്. 2023-ല്‍ ആണ് സംഭവം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയായ വീണയുടെ സഹപ്രവര്‍ത്തകയായിരുന്നു കീര്‍ത്തന. കനേഡിയന്‍വിസ തരപ്പെടുത്താന്‍ 12 ലക്ഷമാണ് ആവശ്യപ്പെട്ടത്. ഡല്‍ഹിയില്‍ നോര്‍ക്കയിലെ ഉദ്യോഗസ്‌ഥനാണെന്നാണ് പ്രതാപ് പരിചയപ്പെടുത്തിയത്. Read More…

