നാട്ടിലേക്കാൾ മികച്ച ജീവിതസാഹചര്യങ്ങളും ഉയർന്ന വരുമാനവും ലക്ഷ്യമാക്കി ഇന്ന് ഒട്ടേറെ ആളുകളാണ് പഠനത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്നതിന്റെ സങ്കടവും അവിടുത്തെ മാനസിക പ്രയാസങ്ങളും സഹിച്ചാണ് അവർ മുന്നോട്ട് പോകുന്നത്. എന്നാൽ വിദേശത്ത് കഴിയുന്നവർക്ക് പരമസുഖമാണെന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇവർക്ക് എന്താണ് കുറവെന്നുമാണ് നാട്ടിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പൊതുവെയുള്ള ചിന്താഗതി. എന്നാൽ ഈ ധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട്, വിദേശത്ത് പഠനത്തോടൊപ്പം ജോലി ചെയ്യേണ്ടി വരുന്നവരുടെ കഠിനമായ ദുരിതങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് കാനഡയിലുള്ള ഇന്ത്യൻ വംശജയായ കനുപ്രിയ. വിദേശത്തുള്ളവർ Read More…

