Featured Good News

മത്സരിക്കാനിറങ്ങിയത് എട്ടാംമാസം, പൂർണ ഗർഭിണിയായി സത്യപ്രതിജ്ഞ, താരമായി TVKയുടെ പല്ലവി -വീഡിയോ

തമിഴ്‌നാട് നിയമസഭയിലെ പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് തിരു. വി. കാ. നഗറിൽ നിന്നുള്ള ടിവികെ പ്രതിനിധി എം.ആർ. പല്ലവിയുടെ സാന്നിധ്യമായിരുന്നു. 36 വയസ്സുള്ള പല്ലവി ഒൻപത് മാസം ഗർഭിണിയായിരിക്കെയാണ് സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ കാലം മുതൽക്കേ പല്ലവിയുടെ പോരാട്ടവീര്യം തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. എട്ടുമാസം ഗർഭിണിയായിരുന്ന ഘട്ടത്തിലാണ് വീട്ടമ്മയായ പല്ലവി മത്സരിക്കാനിറങ്ങിയത്. ഡിഎംകെയുടെ കോട്ടയെന്ന് അറിയപ്പെടുന്ന ചെന്നൈയിലെ തിരു-വി-ക നഗറിൽ 22,333 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് അവർ കന്നിവിജയം നേടിയത്. പന്ത്രണ്ടാം Read More…