Lifestyle

ഭക്ഷണമായി പിസ്സയും റോസ്റ്റ് ചിക്കനും, കുടിക്കാന്‍ ശുദ്ധീകരിച്ച വെളളം; സുനിത വില്യംസിന്റെ ജീവിതം

തിരികെയെത്താനുള്ള ബഹിരാകാശ വാഹനത്തിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് രാജ്യന്തര ബഹിരാകാശ നിലയത്തില്‍ തുടരുകയാണ് യുഎസ് ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസും ബിച്ച് വില്‍മോറും. വളരെ ക്ഷീണിച്ചിരിക്കുന്ന നിലയിലുള്ള സുനിതയുടെ ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഇവരുടെ 3 മാസത്തോളമായുള്ള ജീവിതം എങ്ങനെയായിരിക്കുമെന്നറിയാനായി കൗതുകവും ഉയര്‍ന്നിരുന്നു. ഇതിനെപറ്റി ഒരു ഉള്‍ക്കാഴ്ച്ച നല്‍കിയിരിക്കുകയാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ചില വിവരങ്ങള്‍. സുനിത വില്യംസ് (59) ബുച്ച് വില്‍മോര്‍(61) എന്നിവരുടെ മൂത്രവും വിയര്‍പ്പും ശുദ്ധജലമാക്കിമാറ്റി വളരെ കുറച്ച് മാലിന്യം ഉറപ്പാക്കുന്നതിനുള്ള സംവിധാനം Read More…