Sports

ആർ.സി.ബി ഉടമ പ്രതമാം ബിർളയുടെ സഹോദരി; അനന്യ ബിർള വാർത്തകളിൽ നിറയുന്നത് എന്തുകൊണ്ട് ?

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പുതിയ ചെയർമാനായി ആര്യമൻ വിക്രം ബിർള ചുമതലയേറ്റതോടെയാണ് അദ്ദേഹത്തിന്റെ സഹോദരി അനന്യ ബിർള വീണ്ടും വാർത്തകളിൽ നിറയുന്നത്. പ്രമുഖ വ്യവസായി കുമാർ മംഗലം ബിർളയുടെ മകളായ അനന്യ, ആർസിബിയുടെ ഉടമസ്ഥാവകാശത്തിലോ മാനേജ്‌മെന്റിലോ നേരിട്ട് പങ്കാളിയല്ലെങ്കിലും ബിർള കുടുംബത്തിന് കായികരംഗത്തുള്ള സ്വാധീനം വർധിച്ചതോടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. മുംബൈയിൽ ജനിച്ച അനന്യ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വെറുമൊരു ശതകോടീശ്വരന്റെ മകൾ എന്നതിലുപരി സ്വന്തം നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭക കൂടിയാണ് അവർ. വെറും Read More…