Featured Good News

യൂട്യൂബ് നോക്കി സാൻഡ്‌വിച്ച് ഉണ്ടാക്കാൻ പഠിച്ചു; ഇന്ന് മാസവരുമാനം 25 ലക്ഷം രൂപ! ചെറുപ്പക്കാരന്റെ പ്രചോദനകഥ

വ്യവസായ രംഗത്തുണ്ടാകുന്ന തിരിച്ചടികൾ ആരെയും തളർത്താം, എന്നാൽ ഒരു പരാജയം കൊണ്ട് ഒരു സംരംഭകന്റെ യാത്ര അവസാനിക്കുന്നില്ല എന്നതിന് മികച്ച ഉദാഹരണമാണ് അഭിഷേക് സാഹുവിന്റെ ജീവിതം. തന്റെ ആദ്യ സംരംഭം വിചാരിച്ച രീതിയിൽ വിജയിച്ചില്ലെങ്കിലും തോറ്റുകൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. ഏകദേശം 15 വർഷം മുമ്പ് ഭോപ്പാലിലേക്ക് ചേക്കേറിയ സാഹു അവിടെ ഒരു ഇന്റർനെറ്റ് കഫേ ആരംഭിച്ചു. എന്നാൽ ഒരു വർഷത്തിനുള്ളിൽ തന്നെ ആ സ്ഥാപനം പൂട്ടേണ്ടി വന്നു. തനിക്കേറ്റ തിരിച്ചടിയിൽ തളരാതെ സാഹു ഭക്ഷണ ബിസിനസ്സ് രംഗത്തേക്ക് Read More…

Featured Good News

12 സീറ്റുള്ള ദോശക്കടയില്‍നിന്ന് 350 കോടിയുടെ സാമ്രാജ്യത്തിലേക്ക്! ‘ബെന്നെ ദോശ’യുടെ വിജയരഹസ്യം വെളിപ്പെടുത്തി ഹർഷ് ഗോയങ്ക

ഒരു സാധാരണ ദോശയെ 350 കോടിയോളം രൂപ മൂല്യമുള്ള ബിസിനസ്സ് സാമ്രാജ്യമാക്കി മാറ്റാൻ എന്താണ് വേണ്ടത്? വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതിനേക്കാൾ അടിസ്ഥാന കാര്യങ്ങൾ കൃത്യമായി ചെയ്യുകയാണ് വേണ്ടതെന്നാണ് വ്യവസായി ഹർഷ ഗോയങ്കയുടെ അഭിപ്രായം. മുംബൈയിലെ പ്രശസ്തമായ ‘ബെന്നെ’ (Benne) എന്ന ദോശ ബ്രാൻഡിന്റെ വൻ വിജയത്തിന് പിന്നിലെ കാരണങ്ങൾ അദ്ദേഹം പങ്കുവെച്ചു. കർണാടകയിലെ ദാവൺഗരെ ശൈലിയിലുള്ള ‘ബെന്നെ ദോശ’ എന്ന ഒറ്റ വിഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന വിജയമെന്ന് ഗോയങ്ക എക്‌സിൽ കുറിച്ചു. നമ്മൾ Read More…

Featured Good News

തട്ടുകടയിൽ തുടങ്ങിയ കൂട്ടുകാര്‍ ! 3 ലക്ഷത്തിൽ തുടങ്ങിയ ‘കോഫി കാഫി’ നേടുന്നത് വർഷത്തിൽ 2.4 കോടി!

മിക്ക ഇന്ത്യക്കാരുടെയും പ്രിയപ്പെട്ട പാനീയം ഇപ്പോഴും ചായ തന്നെയാണെങ്കിലും, യുവാക്കൾക്കിടയിൽ കാപ്പിക്ക് വലിയ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രീമിയം കഫേകളിൽ ഒരു കപ്പ് കാപ്പിക്ക് 300 മുതൽ 400 രൂപ വരെ വിലയുള്ളപ്പോൾ, വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും അനുയോജ്യമായ കുറഞ്ഞ ചിലവിൽ മികച്ച കാപ്പി ലഭ്യമാക്കുക എന്ന ആശയം ഡൽഹിയിലെ സംരംഭകരായ വൈഭവ് അറോറയും വൻഷ് മോറും തിരിച്ചറിഞ്ഞു. 2023 ജൂൺ 11-ന് 3 ലക്ഷം രൂപ നിക്ഷേപത്തിൽ ഡൽഹിയിലെ രോഹിണിയിൽ ‘കോഫി കാഫി’ (Kofi Kafi) എന്ന പേരിൽ Read More…

Featured Good News

4.2 കോടിയുടെ ഗൂഗിൾ ജോലി വേണ്ടെന്നുവെച്ചു; ടെക്സസിൽ ബാർബിക്യൂ റസ്റ്ററന്റ് തുടങ്ങി യുവാവ് നേടിയത് 21.7 കോടി!

മൈക്രോസോഫ്റ്റ്, ഗൂഗിൾ, യൂട്യൂബ്, ക്രൂയിസ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ 14 വർഷത്തോളം ജോലി ചെയ്തു. പ്രതിവർഷം 4.25 കോടി രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് യുഎസിലെ ടെക്സാസിൽ ഹലാൽ ബാർബിക്യൂ (BBQ) റെസ്റ്റോറന്റ് തുടങ്ങി. ഇപ്പോള്‍ പ്രതിവര്‍ഷ വരുമാനം 21.7 കോടി രൂപ. ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐടി മേഖലയോട് വിരക്തി തോന്നിയതിനാലാണ് ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് 35 കാരനായ സലാഹുദ്ദീൻ അബ്ദുൾ-കാഫി പറഞ്ഞു. സാൻ Read More…