ഗോണ്ട: ഉത്തർപ്രദേശിലെ ഗോണ്ടയിൽ കാമുകനെ കാണാൻ ജയിലിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് 10 വെടിയുണ്ടകള്‍ പിടിച്ചെടുത്തു. സ്കൂൾ വിദ്യാർഥിനിയായ ഇവരിൽ നിന്ന് വ്യാജ ആധാർ കാർഡും പണവും കണ്ടെടുത്തു. പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഗോണ്ടയിലെ ഡിവിഷണൽ ജയിലിൽ തടവിൽ കഴിയുന്ന ഹർഷു കശ്യപിനെ കാണാനാണ് പെൺകുട്ടിയും മറ്റൊരു വ്യക്തിയും വ്യാഴാഴ്ച എത്തിയത്. പ്രധാന കവാടത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ വ്യാജ പേര് നൽകിയതാണ് ജീവനക്കാരിൽ സംശയം ജനിപ്പിച്ചത്. പെൺകുട്ടി പറഞ്ഞ പേരും ആധാർ കാർഡിലെ പേരും വ്യത്യസ്തമായിരുന്നുവെന്ന് Read More…

