Crime

ബുള്ളറ്റ് പ്രൂഫ് ധരിച്ചെത്തി; ജുവലറി തോക്കിൻമുനയിൽ കൊള്ളയടിച്ചു, ആകാശത്തേക്ക് വെടിയുതിർത്ത് സ്വര്‍ണം കൊണ്ടുപോയത് ചാക്കില്‍! വീഡിയോ

പട്ടാപ്പകല്‍ തോക്കുകളുമായി എത്തിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റണിഞ്ഞ മൂന്ന് മുഖംമൂടി ധാരികൾ ജുവലറിയിൽ കയറി ജീവനക്കാരെയും ഉപഭോക്താക്കളെയും തോക്കിൻമുനയിൽ നിർത്തി സ്വർണാഭരണങ്ങളും പണവും കവർന്നു. രക്ഷപ്പെടുന്നതിനിടെ ഇവർ നിരവധി തവണ വെടിയുതിർക്കുകയും തുടർന്ന് ചാക്കില്‍ ​മോഷ്ടിച്ച സ്വര്‍ണ്ണവും പണവുമായി മോട്ടോർ സൈക്കിളിൽ കടന്നുകളയുകയുമായിരുന്നു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. തിരക്കേറിയ വാഹന ഗതാഗതമുള്ള ഡഹാണു നഗരത്തിലെ ഇറാനി റോഡിലുള്ള ലക്ഷ്മി ജുവലേഴ്സിൽ തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. മൂന്ന് അപരിചിതർ ഒരു മോട്ടോർ സൈക്കിളിൽ ജുവലറിക്ക് Read More…