Travel

സ്വർഗത്തിലേക്കൊരു പാത! സഞ്ചാരികളുടെ മനം കവർന്ന് ഗുജറാത്തിലെ ഈ 30 കിലോമീറ്റർ റോഡ്

ഗുജറാത്തിലെ ‘സ്വർഗ്ഗത്തിലേക്കുള്ള പാത’ എന്ന് വിളിക്കപ്പെടുന്ന 30 കിലോമീറ്റർ നീളമുള്ള മനോഹരമായ പാതയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യുനെസ്കോ പൈതൃക പട്ടികയിലുള്ള ധോളാവീരയെ ഖാവ്ദയുമായി ബന്ധിപ്പിക്കുന്ന ഈ പാത സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയിരിക്കുന്നു. ഉപ്പുവെള്ളം നിറഞ്ഞ വെള്ളമണൽ പരപ്പിന് നടുവിലൂടെ അനന്തമായി നീളുന്ന ഈ പാതയുടെ കാഴ്ച അതിമനോഹരമാണ്. റോഡിന് ഇരുവശവും കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന ഉപ്പുപാടങ്ങൾ നീലാകാശത്തെ പ്രതിഫലിപ്പിക്കുന്ന കാഴ്ച സ്വർഗ്ഗീയമായ അനുഭവം നൽകുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. Read More…