ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു ദക്ഷിണകൊറിയയില്‍ ഡിസംബര്‍ 29 ന് 181 പേര്‍ ഉള്‍പ്പെട്ട വിമാനദുരന്തം ഉണ്ടായത്. ലാന്‍ഡിംഗ് ഗീയര്‍ ചതിച്ചായിരുന്നു അപകടമെന്നാണ് ഇതിനെക്കുറിച്ച് ആദ്യം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് ലോകത്തുടനീളം ആരാധകരുള്ള ദക്ഷിണകൊറിയന്‍ പോപ്പ സംഗീതഗ്രൂപ്പ് ബിടിഎസ്. അപകടത്തില്‍ ജീവന്‍ നഷ്ടമായ 179 യാത്രക്കാരുടെ കുടുംബങ്ങള്‍ക്കായി ബിടിഎസിന്റെ ജെ ഹോപ്പ് 100 ദശലക്ഷം ദക്ഷിണകൊറിയന്‍ വോണ്‍ (ഏകദേശം 58 ലക്ഷം രൂപ) നല്‍കും. ദക്ഷിണകൊറിയയിലെ നിര്‍ബ്ബന്ധിത സൈനിക സേവനത്തിന് വിധേയനായ ജെ Read More…