മലപ്പുറം: റോഡരികില്‍ കേടായിക്കിടന്നിരുന്ന കാര്‍ ഉടമസ്ഥൻ അറിയാതെ ആക്രിക്കച്ചവടക്കാര്‍ക്കു വിറ്റ് ഇരുപത്തിയൊന്നുകാരൻ പണം തട്ടി. എന്നാല്‍ കാര്‍ ലോറിയില്‍ കയറ്റി കൊണ്ടുപോകാന്‍ തുടങ്ങുന്നതിനിടെ അവിചാരിതമായി ഉടമ സ്ഥലത്തെത്തിയതോടെ വലിയ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. വട്ടക്കുളം സ്വദേശിയായ പരീച്ചി സിദ്ദീഖിന്റെ കാര്‍ കേടായതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി വീടിനു മുന്നിലെ റോഡരികില്‍ തന്നെയാണ് ഇട്ടിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഒരു സംഘം ആളുകൾ ലോറിയും ജെ.സി.ബി.യുമായെത്തി ഈ കാര്‍ ലോറിയില്‍ കയറ്റാന്‍ ശ്രമിക്കുന്നത് സിദ്ദീഖിന്റെ ഭാര്യ കണ്ടു. കാര്യം തിരക്കിയപ്പോള്‍, തങ്ങള്‍ പട്ടാമ്പിയിലെ Read More…

